അഹമ്മദാബാദ്: ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഗുജറാത്തിന് ഗ്ലെന്‍ ഫിലിപ്‌സിന്റെ സേവനം ലഭിക്കില്ല. മത്സരത്തിനിടെ പരിക്കേറ്റ് താരം ഐപിഎല്ലില്‍ നിന്നു പുറത്തായി. അടിവയറിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. താരത്തിനു വിശ്രമം ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ് ചെയ്യുന്നതിനിടെയാണ് ഗ്ലെന്‍ ഫിലിപ്‌സിനു പരിക്കേറ്റത്. താരത്തെ രണ്ട് പേര്‍ ചേര്‍ന്ന് താങ്ങിപ്പിടിച്ചാണ് ഗ്രൗണ്ടില്‍ നിന്നു പുറത്തെത്തിച്ചത്. മത്സരത്തില്‍ ബൗണ്ടറി തടയാനുള്ള ശ്രമമാണ് പരിക്കില്‍ കലാശിച്ചത്.
content highlight: IPL