തമിഴ് മണ്ണിലെ രാഷ്ട്രീയം എന്നും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധവും സഖ്യം ചേരലും സഖ്യം ഉപേക്ഷിക്കലുമൊക്കെ ദ്രാവിഡ രാഷ്ട്രീയത്തെ വ്യത്യസ്തമാക്കുന്നു. ഏറ്റവും പുതുതായി നമ്മുടെ അയൽ സംസ്ഥാനത്ത് നിന്ന് വ്വന വാർത്തവലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയാണ്.2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ നേരിടുന്നത് അണ്ണ ഡിഎംകെ ഒറ്റയ്ക്കല്ല, ബിജെപിയുമുണ്ട് കൂട്ടിന്.കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പങ്കെടുത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു സഖ്യപ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ നയിക്കുന്നത് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയായിരിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ഇപിഎസിന്‍റെ സാന്നിധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. എടപ്പാടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എഐഎഡിഎംകെ എൻഡിഎയിൽ ചേരുന്നത് ഒരു ഉപാധിയും ഇല്ലാതെയാണെന്നും അമിത് ഷാ പറഞ്ഞു.
ഒപിഎസിനെയും ടിടിവി ദിനകരനെയും ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിനു എഐഎഡിഎംകെയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടില്ലെന്ന് അമിത് ഷാ മറുപടി നൽകി. സീറ്റ് വിഭജനവും മന്ത്രിസഭാ രൂപീകരണവും പിന്നീട് ചർച്ച ചെയ്യും. ഭിന്ന നിലപാട് ഉള്ള വിഷയങ്ങളിൽ പൊതുമിനിമം പരിപാടി ഉണ്ടാക്കും. എടപ്പാടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്നും അമിത് ഷാ പറഞ്ഞു. ‘ഡിഎംകെ സര്‍ക്കാരിനെതിരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം വോട്ടു ചെയ്യും. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ എന്‍ഡിഎ തുറന്നു കാട്ടും. അണ്ണാ ഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല. നീറ്റ്, മണ്ഡലപുനര്‍നിര്‍ണയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും’ അമിത് ഷ സഖ്യ പ്രഖ്യപനത്തിനിടയിൽ പറഞ്ഞ വാക്കുകളാണ് ഇത്. എന്നാൽ ഈ സഖ്യം ചേരലിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനും ടിവികെ പ്രസിഡന്‍റ് വിജയും.
തമിഴ്നാടിനെ വഞ്ചിച്ചവർക്കൊപ്പമാണ് എഐഎഡിഎംകെ ചേർന്നതെന്നും ബിജെപിയെ എങ്ങനെ വന്നാലും പാഠം പഠിപ്പിക്കാൻ തമിഴ് ജനത കാത്തിരിക്കുകയാണെന്നുമായിരുന്നു സ്റ്റാലിന്റെ പ്രതികരണം. അതേസമയം ബിജെപി – എഐഎഡിഎംകെ സഖ്യം മൂന്ന് തവണ തമിഴ്നാട് തള്ളിയതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് പ്രതികരിച്ചത്. എഐഡിഎംകെയുടെ ഐക്കൺ നേതാക്കളായ എംജിആറിന്‍റെയും അണ്ണാദുരൈയുടെയും അനുഗ്രഹം തനിക്കൊപ്പമാണെന്ന് വിജയ് അവകാശപ്പെട്ടു. ബിജെപിക്ക് ഡിഎംകെ രഹസ്യ പങ്കാളിയും എഐഎഡിഎംകെ പരസ്യ പങ്കാളിയുമാണ്. 2026ലെ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാകുമെന്ന് വിജയ് ആവർത്തിച്ചു.
ഇന്ന് കേന്ദ്രത്തിനെതിരെ തമിഴ്നാട്ടിൽ വികാരമുണ്ടാക്കാന് ഡിഎംകെയ്ക്കും സ്റ്റാലിനും കഴിഞ്ഞിട്ടുണ്ട്. പക്ഷെ എഐഡിഎംകെ യെ കൂട്ട് പിടിച്ച് തമിഴ് രാഷ്ട്രീയത്തിൽ സ്വാധീനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. നല്ലൊരു എഐഡിഎംകെയിലെ നേതൃനിരയുടെ അഭാവം ബിജെപിയെ തുണയ്ക്കുെമെന്ന പ്രതീക്ഷയിലാണ് ബിജെപി. ജയലളിതയ്ക്ക് തമിഴ് മക്കളിലുണ്ടായിരുന്ന സ്വാധീനം വോട്ടാക്കാൻ പുതിയ സഖ്യത്തിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണണം.