മട്ടന്നൂർ വെള്ളിയാംപറമ്പിൽ ഗർഭനിരോധന ഉറകൾ ചാക്കിലാക്കി തള്ളിയനിലയിൽ. നൂറുകണക്കിന് പായ്ക്കറ്റുകളാണ് 20-ലധികം ചാക്കുകളിലാക്കി നാലിടത്തായി തള്ളിയിട്ടുള്ളത്. വെള്ളിയാംപറമ്പ് ക്രഷറിന് സമീപത്താണ് ഇവ തള്ളിയത്. ഉപയോഗിച്ചതും അല്ലാത്തതുമായ പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകൾ, ലൂബ്രിക്കന്റ് എന്നിവയും ഉറകൾക്കൊപ്പം ഉപേക്ഷിച്ചിട്ടുണ്ട്. 2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാർ ചാക്കുകള്‍ കണ്ടെത്തിയത്.