ലഹരിയുടെ പിടിയില്‍ മുറുകാന്‍ സ്‌കൂള്‍ കുട്ടികളും കോളേജ് ചെക്കന്‍മാരുമൊക്കെ പരക്കം പായുമ്പോള്‍ അവരെയെല്ലാം ലഹരിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ പോലീസും സമൂഹവും, സര്‍ക്കാരും കിണ#്ഞു പരിശ്രമിക്കുകയാണ്. കഞ്ചാവും, ബ്രൗണ്‍ഷുഗറും, പെത്തടിനും, എം.ഡി.എം.എയുമൊക്കെ അടിക്കുമ്പോള്‍ കിട്ടുന്നതാണ് യഥാര്‍ഥ ലഹരിയെന്ന് തെറ്റിദ്ധരിച്ച് ജീവിതം പഴാക്കുന്ന യുവതയോട് ഒരു കുട്ടി കര്‍ഷകയുടെ സത്യസന്ധമായ കഥപറയാം. ഈ കുട്ടി കൃഷിക്കാരിയുടെ ലഹരി, മണ്ണില്‍ വിളവിറക്കുകയും, അത് നൂറുമേനി കൊയ്യുകയും ചെയ്യുക എന്നതാണ്.
അവള്‍ അതില്‍ ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്നു. ഈ ലഹരിയാണ് സാറേ യഥാര്‍ഥ ലഹരി. ആര്‍ക്കുപം ഉപദ്രവമില്ല. സമൂഹത്തിന് ഗുണചെയ്യും. ആരോഗ്യത്തിനും ഹാനികരമല്ല. നമുക്കും സമാധാനം, നാടിനും സമധാനം. ഇതില്‍ക്കൂടുതല്‍ വേറെ എന്തു വേണം. കുട്ടി കര്‍ഷകയുടെ പേര് ശിവദ എന്നാണ്. പൂന്തുറ സെന്റ് ഫിനോമിനാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി. ആകെ മൂന്ന് സെന്റിലെ ഒരു കൊച്ചു വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.
വീട്ടിലേക്കുള്ള വഴിയുടെ ഇരുവശത്തും അടുക്കളയുടെ പിന്നിലും വീടിന്റെ മുന്‍പിലും ടെറസിന് മുകളിലും ഒക്കെയായി ഗ്രോ ബാഗുകളിലും പ്ലാസ്റ്റിക് കവറിലും ഒക്കെയാണ് ശിവദയുടെ പച്ചക്കറി കൃഷി. ഇതിനിടയില്‍ അദാനി പോര്‍ട്ടിന്റെ നേതൃത്വത്തില്‍ ഈ പ്രദേശത്ത് വിതരണം ചെയ്ത ഗ്രോ ബാഗുകളും പച്ചക്കറി വിത്തുകളും ശിവദയുടെ വീട്ടിലും എത്തി. പഠനത്തിന്റെ ഇടവേളയിലാണ് കൃഷി പരിപാലനത്തിന് സമയം കണ്ടെത്തുന്നത്. രാവിലെയും വൈകിട്ടും
ചെടികളെ പരിപാലിക്കുകയും ആവശ്യമായ വെള്ളവും വളവും ഒക്കെ നല്‍കുകയും ചെയ്യുന്നു. കൃത്യമായ പരിചരണം ലഭിച്ചതോടെ ചെടികളെല്ലാം നൂറുമേനി വിളവും കിട്ടിത്തുടങ്ങി. വ്‌ളാത്താങ്കര ചീര അടക്കം നാലിനം ചീരയാണ് ശിവദ വീട്ടുമുറ്റത്ത് വിളയിച്ചത്. ഇതുകൂടാതെ കിലോയ്ക്ക് ആയിരം രൂപയോളം വിലവരുന്ന പൊന്നാങ്കണ്ണി ചീരയും ശിവദ നട്ട് പരിപാലിച്ചിട്ടുണ്ട്.
മുന്‍പ് സ്ഥിരമായി വീട്ടാവശ്യത്തിന് കടയില്‍ നിന്നും പച്ചക്കറികള്‍ വാങ്ങിയിരുന്ന ശിവദയുടെ വീട്ടുകാര്‍ ഇപ്പോള്‍ ആവശ്യത്തിനുള്ള പച്ചക്കറികള്‍ എല്ലാം വീട്ടില്‍ തന്നെ വിളവെടുക്കുകയാണ്. ഇതിനിടയില്‍ അയല്‍വാസികള്‍ക്കും കൂട്ടുകാര്‍ക്കും എല്ലാം പച്ചക്കറികള്‍ കൈമാറാനും കഴിഞ്ഞു. കൃഷിയോടുള്ള ഇഷ്ടം കൂടിയപ്പോള്‍ കാന്താരി കിങ്ങിണി എന്ന പേരില്‍ സ്വന്തമായൊരു യൂട്യൂബ് ചാനലും ആരംഭിച്ചു. സമൂഹമാധ്യമങ്ങളിലും
ശിവദ തന്റെ സാന്നിധ്യം ഇതിലൂടെ അറിയിക്കുന്നുണ്ട്. പച്ചക്കറി പരിപാലനവും വിളവെടുപ്പും ഒക്കെയാണ്, അമ്മയുടെ സഹായത്തോടെ ചിത്രീകരിച്ച് കാന്താരി കിങ്ങിണിയിലൂടെ പങ്കുവയ്ക്കുന്നത്. വെക്കേഷന്‍ കാലത്ത് കൂടുതല്‍ പച്ചക്കറികള്‍ നട്ട് വിളവെടുക്കണം എന്നതാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം. ഇതിനോടകം കൃഷിയുടെ വാര്‍ത്ത കേട്ടറിഞ്ഞു നിരവധി പേരാണ് അഭിനന്ദനവുമായി എത്തുന്നത്. കുട്ടികളെല്ലാവരും തങ്ങള്‍ക്കാവുന്ന വിധം കൃഷിയെ
സ്‌നേഹിക്കണമെന്നും കഴിയുമെങ്കില്‍ വീട്ടില്‍ ഒരു വിള എങ്കിലും കൃഷി ചെയ്ത് സന്തോഷം കണ്ടെത്തണമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെയും കൃഷി മന്ത്രി പി. പ്രസാദിന്റെയും ആവര്‍ത്തിച്ചുള്ള സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എന്തുകൊണ്ട് തനിക്കും വീട്ടിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് കൃഷി നടത്തി കൂടാ എന്ന ചിന്ത ശിവദയ്ക്ക് ഉണ്ടാക്കുന്നത്. പിന്നാലെ അമ്മയോടും മുത്തച്ഛനോടും മുത്തശ്ശിയോടും തന്റെ ആഗ്രഹം പറഞ്ഞു. തുടര്‍ന്ന് വെള്ളയാണി കാര്‍ഷിക കോളേജില്‍ എത്തി ആവശ്യമായ വിത്തുകളും ജൈവവളവും എല്ലാം വാങ്ങി. ബോട്ടണിയില്‍ ഗ്രാജുവേറ്റ് ആയ
അമ്മയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് കൃഷിയെ ഗൗരവമായി തന്നെ സമീപിച്ചു. ചീരയും വഴുതനവും വെണ്ടയും വിവിധയിനം പയറും പാവലും പടവവും തക്കാളിയും തുടങ്ങി മുപ്പതോളം ഇനങ്ങള്‍ വീട്ടുമുറ്റത്ത് തന്നെ കൃഷി ചെയ്തു. നൂറുമേനിയുടെ വിളവും കൊയ്ത് ആറാം ക്ലാസുകാരി സമൂഹത്തിന് മാതൃകയായെങ്കില്‍, മയക്കു മരുന്നുപയോഗിച്ച് ലഹരി കണ്ടെത്തുന്ന യുവത്വത്തിനും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.
മയക്കുമരുന്ന് ലഹരിയോട് ബൈ പറഞ്ഞ് ശിവദയെപ്പോലെ സമൂഹത്തിന് ഗുണകരമാകുന്ന കൃഷിയും കലയും, കായിക വിനോദങ്ങലുമെല്ലാം ലഹരിയായി ഉപയോഗിക്കുക എന്ന പാഠം കൂടി ഇതില്‍ നിന്നും ഉള്‍ക്കൊള്ളണം.
CONTENT HIGH LIGHTS;Sixth grader obsessed with farming?: This ‘child farmer’ is in the joy of harvesting a hundred tons of vegetables in her backyard; has grown more than 30 vegetable varieties?