തന്‍റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വീണയുടെ കാര്യം വീണ നോക്കി കൊള്ളുമെന്നാണ് താൻ പറഞ്ഞത്. അത് തന്നെയാണ് ശിവൻകുട്ടിയും പറയുന്നത്. പണ്ഡിതൻമാർ വ്യാഖ്യാനിച്ച് വലുതാക്കണ്ട. വീണയ്ക്ക് ഒരു കമ്പനി നടത്താനും നിയമനടപടി സ്വീകരിക്കാനും അറിയാം. ആ കേസ് എൽഡിഎഫിനും സർക്കാരിനുമെതിരെ വരുമ്പോൾ സിപിഐ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടന്ന വഴിയിൽ ഇപ്പോഴത്തെ ഗവർണർ സഞ്ചരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഗവർണറും സർക്കാരും തമ്മിലുള്ള സംഘർഷമായിരുന്നു ആരിഫിൻ്റെ വഴിയെന്ന് ബിനോയ് വിശ്വം പറഞ്ഞു. എന്താണ് ഗവർണറുടെ അധികാരമെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്. ഗവർണർ നിയമസഭക്ക് മുകളിലല്ല. അതിന് മുകളിൽ പോകാനാണ് ആരിഫ് മുഹമ്മദ് ഖാൻ നോക്കിയത്. കേരള ഗവർണർ ആ വഴി പോകില്ലെന്ന് വിശ്വസിക്കുന്നു. ആർഎസ്എസ് കണ്ണട മാറ്റി വച്ചാൽ ഗവർണർക്ക് കാര്യങ്ങൾ മനസിലാകുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.