ആർത്തവകാലത്തെ വേദനയിൽ നിന്ന് ആശ്വാസം കണ്ടെത്താൻ വേദന സംഹാരികളേയും ,ഹോട്ട് ബാഗുകളേയുമൊക്കെയാണ് സ്ത്രീകൾ ആശ്രയിക്കാറ്.എന്നാൽ പൈനാപ്പിൾ കഴിക്കുന്നത് ആർത്തവ വേദനയ്ക്ക് ആശ്വാസം നൽകുമെന്ന് വിദഗ്ദർ പറയുന്നു.ആർത്തവത്തിന് ഒരാഴ്ച മുൻപ് പൈനാപ്പിൾ കഴിക്കുന്നത് വയർവേദന ,മാനസിക പിരിമുറുക്കം ,ശരീരവേദന എന്നിവ കുറയ്ക്കും. ഈ സമയങ്ങളിൽ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ആണ് ഏറ്റവും ഉത്തമം.ബ്രോമെലൈൻ, വിറ്റാമിൻ സി, മാംഗനീസ് എന്നിവയാൽ സമ്പന്നമാണ് പൈനാപ്പിൾ,അതിനാൽ ഇത് ആർത്തവ വേദനയെ സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കും.
പേശികളുടെ ആരോഗ്യത്തിനും ,ശരീരത്തിലുണ്ടാകുന്ന വീക്കം തടയാനും പൈനാപ്പിളിലെ ബ്രോമെലൈൻ ഗുണം ചെയ്യും കൂടാതെ ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, മാംഗനീസ് തുടങ്ങിയ വിറ്റാമിനുകൾ ആർത്തവസമയത്തെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ഏറെ നല്ലതാണ്.