വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപി ഭരണഘടനാ സ്ഥാപനങ്ങളെ കൈയ്യിൽ എടുക്കുകയാണ്. പാർലമെന്റിനെ പോലും നോക്കു കുത്തി ആക്കുന്നു. നിയമസഭ പാസാക്കിയ ബില്ല് പാസാക്കാൻ പോലും ഗവർണർ തയ്യാറായിരുന്നില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി നിർണായകമായതായി കെ സി വേണുഗോപാൽ പറഞ്ഞു. കോഴിക്കോട് ഡിസിസിയുടെ ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു വേണുഗോപാൽ.