അറബ് നാടുകളിൽ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ഈത്തപ്പഴം. ഏറെ ഗുണമുള്ള ഇത്തപ്പഴം ഗൾഫ് രാജ്യങ്ങലിൽ മാത്രമല്ല നമ്മുടെ വിപണിയിലും സുലഭമാണ്.
അറിയാം ഈത്തപ്പഴത്തിന്റെ ഗുണഗണങ്ങൾ
ഈന്തപ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇവയിൽ പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. മാക്രോ ന്യൂട്രിയന്റുകളുടെയും സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിൽ ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു.
ഈന്തപ്പഴത്തിൽ നിന്ന് ലഭിക്കുന്ന ഊർജ്ജത്തിന്റെ ഭൂരിഭാഗവും പഞ്ചസാര രൂപത്തിലാണെങ്കിലും ഇതിന് ഗ്ലൈസെമിക് സൂചിക കുറവാണ്. കൂടാതെ ഇതിൽ നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.
അതിനാൽ മിതമായ അളവിൽ ഈന്തപ്പഴം കഴിക്കുന്നത് പ്രമേഹരോഗികൾക്കും സുരക്ഷിതമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ഈന്തപ്പഴത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നല്ലതാണ്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായതിനാൽ ഇവ ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. കണ്ണുകളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് ഈന്തപ്പഴം വളരെയധികം ഗുണം ചെയ്യുന്നു.
ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും ഈന്തപ്പഴം നല്ലതാണ്. ഗർഭിണികൾ ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. വിവിധ അമിനോ ആസിഡുകളുടെയും ഈസ്ട്രോൺ, സ്റ്റിറോളുകൾ എന്നിവയുടെയും സാന്നിധ്യമുള്ളതിനാൽ ഈന്തപ്പഴം പുരുഷന്മാരുടെ പ്രതുത്പാദന ക്ഷമത വലിയ തോതിൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്.
എല്ലുകളുടെ ആരോഗ്യം മികച്ചതാക്കുന്നതിനും നാഡീവ്യൂഹത്തിന് ശക്തി വർധിപ്പിക്കുന്നതിനും വിളർച്ചയും മുടികൊഴിച്ചിലും തടയുന്നതിനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. എന്നാൽ, ഈന്തപ്പഴത്തിൽ പ്രകൃതിദത്ത പഞ്ചസാര ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾ ഇവ കൂടുതലായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കും. അതിനാൽ ഇത് മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.