India

ബം​ഗാളിൽ വഖഫ് നിയമ ഭേദ​ഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തം; മൂന്നുപേർ കൊല്ലപ്പെട്ടു – murshidabad violence 3 dead

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അക്രമാസക്തം ആകുന്നു. ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടത്തായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജാഫ്രാബാദിൽ പ്രതിഷേധക്കാർ വീട്ടിൽ കയറി ആക്രമിച്ച അച്ഛനും മകനും മുർഷിദാബാദിൽ അക്രമത്തിനിടയിൽ വെടിയേറ്റതിനെ തുടർന്ന് പരിക്കേറ്റ യുവാവും ആണ് മരണപ്പെട്ടത്.

അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 138 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കി. റെയിൽവേ പോലീസ് സേനയും, അതിർത്തി സുരക്ഷാ സേനയും, സംഘർഷ മേഖലകളിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. അക്രമം അഴിച്ചുവിടുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ജംഗിപുരിൽ അക്രമാന്തരീക്ഷം നിലനിൽക്കുന്നതായും വർഗീയ കലാപം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായും ഒരു തരത്തിലുള്ള ഗുണ്ടായിസവും വെച്ചുപൊറുപ്പിക്കില്ലെന്നും മനുഷ്യജീവൻ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഡിജിപി രാജീവ് കുമാർ പറഞ്ഞു.

STORY HIGHLIGHT: murshidabad violence 3 dead