ബീച്ചുകൾ കാണാനും അതിന്റെ ഭംഗി ആസ്വദിക്കാനും ഇഷ്ട്ടപ്പെടാത്ത സഞ്ചാരികൾ ഉണ്ടാകില്ല. തമിഴ്നാട്ടിലെ ഒരു മത്സ്യബന്ധനഗ്രാമമായ കോവ്ലോങ് ബീച്ച് സ്നേഹികള്‍ക്ക് ഉജ്വലമായൊരു വിരുന്നാണ്. ചെന്നൈയോട് അടുത്ത് കിടക്കുന്ന കോവ്ലോങ് വാരാവസാനം ചെലവഴിക്കാനുള്ള മികച്ച സ്ഥലമാകുന്നതിന് പല കാരണങ്ങളുണ്ട്. റിസോര്‍ട്ടാക്കി മാറ്റിയ ഇവിടത്തെ പഴയ ഡച്ച് കോട്ട നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ടാജ് ഫിഷര്‍മാന്‍സ് കോവ് എന്ന പേരിലറിയപ്പെടുന്ന സ്ഥലം ഏതൊരു സഞ്ചാരിയും ഇഷ്ടപ്പെടുക തന്നെ ചെയ്യും.
കോവ്ലോങ് ബീച്ചിന്‍റെ വിഹഗവീക്ഷണത്തിന് സൌകര്യമൊരുക്കുന്ന റിസോര്‍ട്ടാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം.അഞ്ചാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും നിര്‍മിച്ച അമ്പലങ്ങളാണ് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടത് എന്ന് പറയാവുന്ന മറ്റൊരു സ്ഥലം. തെക്കേ ഭാരതത്തിലെ രാജഭരണകാലത്തെ സമ്പന്നമായ സംസ്കാര പൈതൃകം പ്രദര്‍ശിപ്പിക്കുന്നവയാണ് പല്ലവരാജാക്കന്‍മാര്‍ പണിത ഈ ക്ഷേത്രങ്ങള്‍. തീരത്തോട് ചേര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങളാണ് പ്രദേശത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന മറ്റൊരു പ്രധാന ഘടകം. നിരവധി ജല സാഹസികതകള്‍ക്ക് സൌകര്യമുള്ള കോവ്ലാങ്ങില്‍ മാത്രമാണ് രാജ്യത്ത് വിന്‍ഡ് സര്‍ഫിങ്ങിന് ഇഷ്ടം പോലെ സൌകര്യമുള്ള സ്ഥലം.
ബംഗാള്‍ ഉള്‍ക്കടലിനോട് സമാന്തരമായി ഒഴുകുന്ന കനാല്‍ മുഖ്യകരയുമായി കോവ്ലോങിനെ വേര്‍പെടുത്തുന്നു. കോവ്ലോങ് ബീച്ച്. കാത്തോലിക് ചര്‍ച്ച്, ഡച്ച് കോട്ട മുത്തുകാട് കായല്‍ എന്നിവയാണ് ഇവിടത്തെ മറ്റു ആകര്‍ഷണങ്ങള്‍. തമിഴ്നാട്ടിലെ മറ്റു തീരപ്രദേശങ്ങളെപ്പോലെ ചൂടുള്ള പ്രദേശമാണ് കോവ്ലോങ്ങും. 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തുന്ന വേനല്‍ക്കാലം സന്ദര്‍ശനത്തിന് തെരഞ്ഞെടുക്കാതിരിക്കുന്നതാണ് ഉചിതം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് ഉചിതം. കോവ്ലോങിന് ശൈത്യകാലമാണ് ഈ കാലയളവില്‍.
STORY HIGHLIGHTS : Covelong Beach is a fishing village in Tamil Nadu