ബിഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റു മരിച്ചവരുടെ എണ്ണം 80 ആയി. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടായ ഇടിമിന്നലില്‍ 66 പേരാണ് മരിച്ചത്. മിന്നലേറ്റുള്ള മരണത്തിൽ നാലന്താ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 23 പേരാണ് എവിടെ മാത്രം മരിച്ചത്. ഭോജ്പൂര്‍, സിവാന്‍, ഗയ, പാട്‌ന, ശേഖ്പുര, ജെഹ്നാബാദ്, ഗോപാല്‍ഗഞ്ച്, മുസഫര്‍പുര്‍, അര്‍വാള്‍, നവാഡ, ഭാഗല്‍പുര്‍ എന്നിവിടങ്ങളിലും മരണം സംഭവിച്ചിട്ടുണ്ട്.
താപനില ഉയരുന്നതാണ് മരണങ്ങള്‍ കൂടാന്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ആശിഷ് കുമാര്‍ പറയുന്നു. കാലാവസ്ഥാ മാറ്റത്തിന് പുറമേ ജനങ്ങളുടെ അശ്രദ്ധയും മരണസംഖ്യ ഉയരാന്‍ കാരണമാകുന്നുവെന്നും അധികൃതര്‍ പറയുന്നു.
STORY HIGHLIGHT: bihar lightning death