വളരെ കുറഞ്ഞ ചേരുവയിൽ മിൽക്ക് കേക്ക് തയ്യാറാക്കാം
ചേരുവകൾ:
പാൽ – 2 ലിറ്റർ
നാരങ്ങ – 1 വലുത്
പഞ്ചസാര – 250 ഗ്രാം
നെയ്യ് -1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം:
ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. തിളച്ചുവരുമ്പോൾ അതിലേക്ക് നാരങ്ങാനീര് ഒഴിച്ചു കൊടുക്കുക. പാൽ നന്നായി വറ്റി വരുന്നതുവരെ ഇളക്കി കൊടുക്കുക. അതിനുശേഷം പഞ്ചസാരയും നെയ്യും ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. രണ്ട് മിനിറ്റ് കൂടി നന്നായി ഇളക്കിയതിനുശേഷം നെയ്യ് തടവിയ കേക്ക് ടിന്നിലേക്ക് മാറ്റാം. ചൂടാറിയതിനു ശേഷം മുറിച്ച് എടുക്കാം.
Content Highlight: Milk cake