വിഷുവിനു വെറൈറ്റി പാസ്ത പ്രഥമൻ ഉണ്ടാക്കിയാലോ

പാസ്ത -250 ഗ്രാം
ശര്‍ക്കര-500ഗ്രാം
ചവ്വരി -കാൽ കപ്പ്
നെയ്യ്-50ഗ്രാം
നാളികേരം-3
ഏലയ്ക്കപൊടി -1/4 ടീസ്പൂൺ
ചുക്ക് പൊടി -1/4 ടീസ്പൂൺ
കിസ്മിസ് -15
കശുവണ്ടിപ്പരിപ്പ്-10
നാളികേരക്കൊത്ത്- അരക്കപ്പ്

തയ്യാറാകുന്ന വിധം :

നാളികേരം ചിരകി ഒന്നാം പാല്‍, രണ്ടാംപാല്‍, മൂന്നാംപാല്‍ എന്നിവ എടുത്തു വയ്ക്കുക.
പാസ്ത വേവിച്ചു മാറ്റിവയ്ക്കുക.
ഒരു പാത്രത്തിൽ 3 കപ്പ്‌ വെള്ളമൊഴിച്ചുചവരി ഇട്ടു മൃദു ആകുന്നവരെ വേവിച്ചു മാറ്റി വയ്ക്കുക .
ശര്‍ക്കര വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കണം. ഇതിലേക്ക് വേവിച്ചു വച്ച പാസ്ത , ചൗവരി ചേർത്ത് കുറച്ചു സമയം വേവിക്കണം.
ഇതിലേക്ക് നാളികേരത്തിന്റെ മൂന്നാം പാലൊഴിച്ച് തിളപ്പിക്കുക. ഒരുവിധം കുറുകി വരുമ്പോൾ രണ്ടാം പാൽ ചേര്‍ത്തിളക്കണം . കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കണം . തിളപ്പിക്കരുത് . ചൂടായി തുടങ്ങുമ്പോൾ ഏലയ്ക്കാപൊടി , ചുക്ക് പൊടി ചേര്‍ത്തിളക്കണം. തീയണച്ചു നെയ്യില്‍ വറുത്ത നാളികേരക്കൊത്ത്, കിസ്മിസ് ,കശുവണ്ടിപ്പരിപ്പ് എന്നിവ പായസത്തില്‍ ചേര്‍ക്കുക.പാസ്ത പ്രഥമൻ തയ്യാർ .