Tech

ആഗോളതലത്തില്‍ വാട്‌സാപ്പിന് സാങ്കേതിക തകരാറെന്ന് ഉപയോക്താക്കള്‍ – WhatsApp Suffers Global Outage

രണ്ട് ബില്യണിലധികം ഉപഭോക്താക്കളാണ് വാട്‌സാപ്പിനുള്ളത്

മെറ്റയുടെ സാമൂഹിക മാധ്യമമായ വാട്‌സാപ്പിന് ആഗോളതലത്തില്‍ സാങ്കേതിക തകരാറെന്ന് ഉപയോക്താക്കള്‍. മെസേജുകള്‍ അയകാന്‍ സാധിക്കുന്നില്ലെന്നതാണ് ഉയർന്ന് വരുന്ന പരാതി. 81 ശതമാനത്തോളം ഉപഭോക്താക്കളാണ് പരാതി ഉയര്‍ത്തി കാട്ടി രംഗത്തെത്തിയിരിക്കുന്നത്. രണ്ട് ബില്യണിലധികം ഉപഭോക്താക്കളാണ് വാട്‌സാപ്പിനുള്ളത്.

ഔട്ടേജ് ട്രാക്കിങ് ഡൗണ്‍ ഡിറ്റക്ടര്‍ പ്രകാരം ഇന്ത്യയില്‍ രാത്രി 8.10 മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. എന്നാൽ സാങ്കേതിക തകരാറിനെ കുറിച്ച് വാട്‌സാപ്പ് വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

STORY HIGHLIGHT: WhatsApp Suffers Global Outage