കാരറ്റ് – 3
സേമിയ _200gm ( നേരിയത്)
പാൽ – 1 1/2 ലിറ്റർ
പഞ്ചസാര – 1 1/2 cup
മിൽക്ക് മെയ്ഡ് – 1/2 cup
ഏലക്ക പൊടി – 1 Spn
വെള്ളം – 3 ഗ്ലാസ്സ്
നെയ്യ് – 3 tab sn
അണ്ടിപ്പരിപ്പ്
കിസ്മിസ്
കാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തെടുക്കുക. ബാക്കി നെയ്യിലേക്ക് കാരറ്റ് ഇട്ട് വഴറ്റി എടുക്കുക. സേമിയയും നെയ്യിൽ ഒന്ന് ചൂടാക്കി എടുക്കുക.( റോസ്റ്റഡ് സേമിയ ആണെങ്കിൽ നെയ്യിൽ ചൂടാക്കണ്ട ) പാനിൽ പാലും വെള്ളവും ചേർത്ത് തിളപ്പിക്കുക. പാല് തിളക്കുമ്പോൾ ഇതിലേക്ക് സേമിയയും വഴറ്റി വെച്ചിരിക്കുന്ന കാരറ്റും ചേർത്ത് വേവിക്കുക. ഇളക്കി കൊടുക്കുക. ശേഷം പഞ്ചസാര ചേർക്കുക. മിൽക്ക് മെയ്ഡ് ,ഏലക്ക പൊടി ഇവ ചേർക്കുക.പായസം കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.