Kerala

വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു – fire accident in elamakkara

അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

കൊച്ചി എളമക്കരയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നില തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചെന്നാണ് വിവരം. രാഘവന്‍പിള്ള റോഡിലെ ഡിഡിആര്‍സി ബില്‍ഡിങ്ങിലാണ് തീപിടിച്ചത്. എങ്ങനെയാണ് തീ പടർന്നത് എന്നതുസംബന്ധിച്ച് വ്യക്തതയില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

STORY HIGHLIGHT: fire accident in elamakkara