Kerala

പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ച്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പോലീസ് – police case filed against mla rahul mangootam

പോലീസ് സ്വമേധയ കേസെടുത്തതിന് പുറമെ ബിജെപിയും പരാതി നൽകിയിട്ടുണ്ട്

പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇന്നലെ നടന്ന മാർച്ചിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. നഗരസഭയ്ക്ക് ഉള്ളിലേക്ക് പ്രവർത്തകർ ഓടിക്കയറിയെന്നും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.

പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. പോലീസ് സ്വമേധയ കേസെടുത്തതിന് പുറമെ ബിജെപിയും പരാതി നൽകിയിട്ടുണ്ട്.

STORY HIGHLIGHT: police case filed against mla rahul mangootam