വീട്ടിലെ പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടിൽ കയറി ക്രൂരമായി മർദിച്ച് അയൽവാസികളായ പിതാവും മകനും. വൈക്കം പനമ്പുകാട് മത്സ്യവിൽപന തൊഴിലാളിയായ പ്രജിതയാണ് മർദനത്തിന് ഇരയായത്. അയൽവാസിയായ ഹരികൃഷ്ണനും അച്ഛൻ കൈലാസനും മദ്യപിച്ചെത്തി തന്നെ മർദിച്ചെന്നാണ് യുവതിയുടെ പരാതി.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദനത്തിൽ യുവതിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
STORY HIGHLIGHT: dog barked incessantly neighbors brutally beat