Thiruvananthapuram

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; യാത്രികന്‍ മരിച്ചു – bike accident death

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രികന്‍ മരിച്ചു. ബീമാപളളി മുളളൂട്ട് റെസിഡെന്‍സില്‍ സെയ്ദാലി ആണ് മരിച്ചത്. ഓള്‍സെയിന്റ്സ് – ശംഖുംമുഖം റോഡില്‍ എയര്‍ഫോഴ്സ് സ്റ്റേഷന് സമീപത്തെ വളവിലെ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്കോടെ റോഡിലേക്ക് മറിഞ്ഞ സെയ്ദാലിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റിരുന്നു.

അടുത്തമാസം വിദേശത്തേക്ക് പോകാനുളള തയ്യാറെടുപ്പിനെയായിരുന്നു അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചുവെന്ന് വലിയതുറ പോലീസ് അറിയിച്ചു.

STORY HIGHLIGHT: bike accident death

Latest News