സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്ന ബീഹാറിലെ ആകര്‍ഷകമായ നഗരങ്ങളില്‍ ഒന്നാണ് മുന്‍ഗേര്‍. മനസിനും ശരീരത്തിനും ഒരുപോലെ ആനന്ദം നല്‍കുന്ന കാഴ്‌ചകളാണ് മുന്‍ഗേര്‍ വാഗ്‌ദാനം ചെയ്യുന്നത്. ചരിത്രാതീത കാലം മുതല്‍ സാന്നിദ്ധ്യം അറിയിക്കുന്ന ഈ നഗരം 1792 ല്‍ കാസിം അലി ഖാന്റെ ഭരണകാലത്ത് ബംഗാളിന്റെ തലസ്ഥനമായിരുന്നു. ഒന്നാംലോക മഹായുദ്ധ കാലത്ത് തിര തോക്കുകള്‍ ഉണ്ടാക്കിയിരുന്നത് മുന്‍ഗേറിലായിരുന്നു. 1962 ലെ ഇന്ത്യചൈന യുദ്ധകാലത്തും മുന്‍ഗേറിലെ തോക്ക് ഫാക്‌ടറി പ്രധാന പങ്ക് വഹിച്ചിരുന്നു. ഗംഗ നദീ തീരത്ത് സ്ഥിതി ചെയ്യുന്ന മുന്‍ഗേര്‍ നഗരം പ്രകൃതി ഭംഗിയാലും അനുഗ്രഹീതമാണ്. സമീപത്തായുള്ള പുണ്യ ഘട്ടങ്ങളുടെ സാന്നിദ്ധ്യവും നഗരത്തിന്റെ ഭംഗി കൂട്ടുന്നു.
മുന്‍ഗേര്‍ കോട്ട, ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ, സീത കുണ്ഡ്, ഖരഗ്‌പൂര്‍ തടാകം, പിര്‍ ഷാ നഫ ക്ഷേത്രം, ഭീംബന്ധ് വന്യജീവി സങ്കേതം, ശ്രീകൃഷ്‌ണ വാടിക, ഷാ മുസ്‌തഫ സൂഫിയുടെ ശവകുടീരം, ദില്‍വാര്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് മുന്‍ഗേര്‍ വിനോദ സഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ചരിത്രപരമായും മതപരമായും പ്രധാന്യമുള്ള നിരവധി സ്ഥലങ്ങള്‍ ഇവിടെ കാണാനുണ്ട്. മധ്യകാലഘട്ടത്തില്‍ ഒരു മലമുകളിലായി പണികഴിപ്പിച്ച മുന്‍ഗേര്‍ കോട്ടയുടെ വാസ്‌തുവിദ്യയില്‍ ആകൃഷ്‌ടരായി നിരവധി പേര്‍ എത്താറുണ്ട്. യോഗ പരിശീലനത്തിന്റെ പേരില്‍ ലോക പ്രശസ്‌തമാണ് ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ. യോഗയിലൂടെ ഒരു വ്യക്തിയുടെ വ്യക്തിത്വം വികസിപ്പിക്കുക എന്നതാണ് സ്‌കൂളിന്റെ മുദ്രാവാക്യം.
സീത കുണ്ഡ്, ഖരഗ്‌പൂര്‍ തടാകം, പിര്‍ ഷാ നഫ ക്ഷേത്രം, രാമേശ്വര കുണ്ഡ് എന്നിവയാണ് മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങള്‍. ഇരുമ്പ് ശില്‌പനിര്‍മാണത്തിലും മുന്‍ഗേര്‍ പ്രശസ്‌തമാണ്. ഛാത് പൂജ, ദുര്‍ഗ പൂജ, രക്ഷബനന്ധന്‍, ക്രിസ്‌തുമസ് എന്നിവയാണ് മുന്‍ഗേറിലെ പ്രധാന ആഘോഷങ്ങള്‍. വേനല്‍ക്കാലത്ത് വരണ്ടതും ചൂട് കൂടിയതുമായ കാലാവസ്ഥയാണ് മുന്‍ഗേറിലേത്. ശൈത്യകാലത്ത് തണുപ്പും കൂടുതലായിരിക്കും. വര്‍ഷകാലത്ത് താതമ്യേന മഴ ലഭിക്കും . സെപ്‌റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യം.
STORY HIGHLIGHTS : Munger is one of the attractive cities in Bihar that attracts a lot of tourists.