വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച സ്കൂൾ ബസ് മറിഞ്ഞ് കബഡി താരങ്ങളായ പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. അപകടത്തില്‍പെട്ടു മറിഞ്ഞ ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളെ ബസ്സിന്റെ ചില്ലുതകര്‍ത്താണ് പുറത്തെടുത്തത്. നാലു പേരൊഴികെ മറ്റാരുടെയും പരിക്ക് സാരമുള്ളതല്ല.
ചേര്‍ത്തലയില്‍ നടക്കുന്ന ആള്‍ കേരള കബഡി മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസിന്റെ ചില്ലുകള്‍ കൊണ്ടു മുറിവേറ്റുള്ള പരിക്കാണ് കൂടുതൽ കുട്ടികൾക്കും ഉള്ളത്.
അപകടത്തെ തുടര്‍ന്ന് വരാപ്പുഴ പാലത്തില്‍ മണിക്കൂറുകളോളം ഗതാഗതം കുരുക്കിലായി. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചു.
STORY HIGHLIGHT: varapuzha school bus accident