പെസഹാ വ്യാഴാഴ്ച ക്രിസ്ത്യാനികൾ സ്വന്തം ഭവനത്തിൽ വെച്ച് നടത്തുന്ന ഒരു ആചാരമാണ് അപ്പം മുറിക്കല്‍ ശുശ്രൂഷ. ഇതിനായി തയ്യാറാക്കുന്ന അപ്പമാണ് പെസഹ അപ്പം. പെസഹ അപ്പം വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ
ചേരുവകൾ
- അരിപ്പൊടി – 2 കപ്പ്
- തേങ്ങ ചിരകിയത് – ഒന്നേകാല്‍ കപ്പ്
- വെളുത്തുള്ളി – 2 അല്ലി
- ജീരകം – കാല്‍ സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- ഉഴുന്ന് : ഒരു പിടി
- ചുവന്നുള്ളി : 5-6
- വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി വെള്ളത്തില്‍ കുതിര്‍ത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക്കണം. ശേഷം ചിരകിയ തേങ്ങയും ജീരകവും പരുക്കനായി വേറെ അരച്ചെടുക്കുക. ഇതുപോലെ വേറെത്തന്നെ ചുവന്നുള്ളിയും വെളുത്തുള്ളിയും കുഴമ്പുരൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തില്‍ അരിപ്പൊടിയെടുത്ത് ഇതിലേക്ക് അരച്ച് വച്ച ഉഴുന്നും തേങ്ങയും ചുവന്നുള്ളി- വെളുത്തുളളി പേസ്റ്റും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കുഴച്ചെടുക്കുക (അടയും മറ്റും ഉണ്ടാക്കുന്നതിനായി ഉരുളകളാക്കാവുന്നതുപോലെ കുഴച്ചാല്‍ മതിയാകും). ഈ കൂട്ട് മൂന്ന് മണിക്കൂറെങ്കിലും വയ്ക്കാം.
ശേഷം മാവ് ഉരുളകളാക്കി ചെറിയ വാഴയിലകളില്‍ പരത്തിയ ശേഷം വാഴയില മടക്കി അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ച് വേവിക്കാം. ഇതിന്റെ മുകളിലായി കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി അപ്പത്തിന്റെ മുകളിൽ വെച്ച് പതിനഞ്ച് മിനിട്ട് ആവിയില്‍ വേവിച്ചെടുക്കുക. പെസഹാ അപ്പം റെഡി.
STORY HIGHLIGHT: pesaha appam