നിങ്ങളൊരു കഞ്ഞി പ്രേമിയാണോ, എങ്കിൽ ഈ സ്ഥലം ഓർത്ത് വെച്ചോളൂ.. കഞ്ഞി എന്ന് പറയുമ്പോൾ പലർക്കും ഒരു പുച്ഛമാണ്, പക്ഷേ പലർക്കും കഞ്ഞി ഒരു വികാരമാണ്. അത്തരക്കാർക്ക് പറ്റിയ ഒരു സ്പോട്ട് ആണിത്. കോഴിക്കോട് വന്നാൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ബാക്ക് വശത്തായി ഒരു കഞ്ഞിക്കടയുണ്ട്. കഞ്ഞിക്കലം എന്നാണ് കടയുടെ പേര്.
കടയുടെ പേര് പോലെ തന്നെ കഞ്ഞിക്ക് സ്‌പെഷ്യലാണ് ഇവിടം. ഒരുപാട് കഞ്ഞി വെറൈറ്റികൾ ഇവിടെ കാണാം. ഇവിടെ വരികയാണെങ്കിൽ സാധാകഞ്ഞിയുണ്ട്, കുത്തരി കഞ്ഞിയുണ്ട്, ജീരക കഞ്ഞിയുണ്ട്, പഴങ്കഞ്ഞിയുണ്ട്, ചെറുപയർ കഞ്ഞിയുണ്ട്, സ്നേഹ കഞ്ഞിയുണ്ട്, കോഴി കഞ്ഞിയും ഉണ്ട്. ഇത്രേം കഞ്ഞികൾ ഉണ്ട്. ഇതുകൂടാതെ. കപ്പ പുഴുക്ക്, പുട്ട്, കപ്പ, കപ്പ ബിരിയാണി, പാൽകപ്പ ഇങ്ങനെയുള്ള വിഭവങ്ങളും കൂടാതെ സ്നാക്ക്സ് ഐറ്റംസും ഉണ്ട്.
കഞ്ഞി വിളമ്പുന്നതിനും ഓരോ രീതികളുണ്ട്. പഴകഞ്ഞി വിളമ്പുന്നത് ആദ്യം കഞ്ഞി മൺകലത്തിലേക്ക് ഒഴിച്ച് അതിന് മുകളിൽ തൈര് ഒഴിക്കും കൂടെ കാന്താരി മുളകും വയ്ക്കും. പഴകഞ്ഞിക്ക് സൈഡ് ആയി പോകുന്നത് പയർ, അച്ചാർ, മീൻ കറി ഇത്രയുമാണ്.
സ്നേഹ കഞ്ഞി സ്നേഹത്തോടെ വിളമ്പുന്നത് കൊണ്ടാകാം ഈ പേര് വന്നത്. ഇത് വിളമ്പുന്നത് ആദ്യം കഞ്ഞിയിലേക്ക് തൈര് ഒഴിച്ച് കപ്പയും ചമ്മന്തിയും പയറും പപ്പടവും, അച്ചാറും കൂടെ വയ്ക്കും. ഇത്രയുമാണ് സ്നേഹകഞ്ഞിയിൽ ഉള്ളത്. ഇത് കൂടാതെ മീൻ ഫ്രൈ വേണമെങ്കിൽ അതും ഉണ്ട്. കോഴി കഞ്ഞിക്ക് ബിരിയാണിയുടെ സ്വാദാണ്. ഇതിൻ്റെ കൂടെ തന്നെ കഴിക്കാൻ ചമ്മന്തിയും അച്ചറും ഉണ്ട്. നല്ല ബിരിയാണി കഴിക്കുന്ന ഫീലോടെ തന്നെ കോഴികഞ്ഞി കഴിക്കാം.
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള യുകെഎസ് റോഡിലുള്ള ഒരു റെസ്റ്റോറന്റാണ് കഞ്ഞിക്കലം. നല്ല നാടൻ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു സ്ഥലം. ഇരിപ്പിടം എസിയും നോൺ എസിയും ഉണ്ട്. ഇഷ്ട്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. പാർക്കിങ് സൗകര്യം ലഭ്യമല്ല എന്നത് ഒരു പോരായ്മയാണ്.
ഇനങ്ങളുടെ വില:
1. പാൽ കപ്പ: രൂപ. 70/-
2. ബീഫ്: രൂപ. 110/-
3. കോഴിക്കഞ്ഞി: രൂപ. 80/-
4. കപ്പ മീൻ പുഴുക്ക്: രൂപ. 70/-
5. കപ്പ ബിരിയാണി: രൂപ. 130/-
ഫോൺ നമ്പർ: 9497888724
വിലാസം: റോളക്സ് ബിൽഡിംഗ്, പാളയം, കോഴിക്കോട്, യുകെഎസ് റോഡ്, മാവൂർ റോഡ്, കോഴിക്കോട് – 673004