Kerala

ആലുവയില്‍ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു

എറണാകുളം ആലുവയില്‍ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു. ഇടുക്കി ഉപ്പുതോട് കല്ലറക്കൽ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ അനുവാണ് (25) മരിച്ചത്.

അമ്പാട്ടുകാവ് ഭാഗത്ത് റിക്കവറി വാഹനം ഓടിക്കുന്നയാളാണ് അനു. ശനിയാഴ്ച രാത്രി അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷനു സമീപമുള്ള റെയിൽ പാളത്തിൽ വെച്ചാണ് അപകടമുണ്ടായത്.

Latest News