മോളിവുഡിന് അധികം പരിചിതമല്ലാത്തെ ഗെയിം ത്രില്ലര്‍ ഴോണറില്‍ മമ്മൂട്ടി നായകനായി വന്ന പുതിയ ചിത്രമാണ് ബസൂക്ക. ബസൂക്കയുടെ ഓപ്പണിംഗ് കളക്ഷൻ 3.2 കോടി രൂപയായിരുന്നു കേരളത്തില്‍. എന്നാല്‍ രണ്ടാം ദിവസം കളക്ഷനിൽ ഇടിവ് സംഭവിച്ചു. 2.1 കോടി രൂപ മാത്രമാണ് നേടാനായത്. പക്ഷേ മൂന്നാം ദിവസമാകട്ടെ 1.85 കോടി നേടി ആകെ നേട്ടം കേരള ബോക്സ് ഓഫീസില്‍ 7.15 കോടിയില്‍ എത്തിക്കാനാണ് ബസൂക്കയ്‍ക്ക് സാധിച്ചതെന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.
സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്‍ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും നായകൻ മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്. ചിത്രത്തില്‍ സ്റ്റൈലിഷ് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.