Food

റെസ്റ്റോറന്റിലെ അടിപൊളി ഒരു രുചിയിൽ പനീര്‍ മഞ്ചൂരിയന്‍ ഉണ്ടാക്കിയാലോ?

റെസ്റ്റോറന്റിലെ അടിപൊളി ഒരു രുചിയിൽ പനീര്‍ മഞ്ചൂരിയന്‍ വീട്ടിൽ ഉണ്ടാക്കിയാലോ? വെജിറ്റേറിയന്സിന് ഇഷ്ടമാകുന്ന ഒരു ഐറ്റം.

ആവശ്യമായ ചേരുവകൾ

  • പനീര്‍ – കുറച്ച്
  • സവാള – 3
  • മൈദ പൊടി ( പനീര്‍ വറുത്ത് എടുക്കാനുള്ള മാവിന് വേണ്ടത്ര)
  • വെളിച്ചെണ്ണ- കുറച്ച്
  • മുളകുപൊടി- ആവശ്യത്തിന്
  • ഇറച്ചി മസാല-1 ടിസ്പൂണ്‍
  • മല്ലിപ്പൊടി- 1 ടീസ്പൂണ്‍
  • വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്- 1 ടേബിള്‍സ്പൂണ്‍
  • മല്ലിച്ചപ്പ്- കുറച്ച്
  • ക്യാപ്‌സിക്കം- അര കഷ്ണം

തയ്യാറാക്കുന്ന വിധം

കോണ്‍ഫ്‌ലോറും മൈദയും ചേര്‍ത്ത് മാവ് തയ്യാറാക്കുക കോണ്‍ഫ്‌ലോര്‍ ആണ് കൂടുതല്‍ വേണ്ടത്. ഇതിലേക്ക് കുറച്ച് ഉപ്പും കുറച്ചു മുളകുപൊടിയും ചേര്‍ക്കാം. ശേഷം ചെറുതാക്കി അരിഞ്ഞുവെച്ച പനീര്‍ കഷണങ്ങള്‍ ഈ മാവില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക സവാള കനം കുറച്ച് അരിഞ്ഞ് വയ്ക്കുക. ചീനച്ചട്ടിയില്‍ കുറച്ചു വെളിച്ചെണ്ണ ആക്കിയ ശേഷം സവാള നന്നായി വഴറ്റുക. അതിനു ശേഷം മുറിച്ചു വെച്ച തക്കാളി ഇടുക.

തക്കാളി നന്നായി ഉടഞ്ഞ ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. അരിഞ്ഞുവെച്ച ക്യാപ്‌സിക്കം ഇടുക മുളകുപൊടി മല്ലിപ്പൊടി ഇറച്ചി മസാല ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. മല്ലിച്ചപ്പ് ഇടുക. ശേഷം വറുത്തു വെച്ച പനീര്‍ ഇതിലേക്ക് ഇടുക കുറച്ച് തക്കാളി സോസ് ഒഴിക്കുക. വേണമെങ്കില്‍ കുറച്ചു വെള്ളം ചേര്‍ക്കാം.