ഹിമാചല്‍ പ്രദേശ് ചണ്ഡിഗര്‍- മണാലി ഹൈവേയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 31 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. കുളു ജില്ലയിലെ പാര്‍വതി വാലിയിലെ കസോളിലേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടമായ ബസ് മറിയുകയായിരുന്നു.
പരുക്കേറ്റ 31 പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ നര്‍ചോക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അഡിഷ്ണല്‍ എസ്പി സാഗര്‍ ചന്ദേര്‍ പ്രതികരിച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും നിസാര പരിക്കുകളാണുള്ളത്.
പൊലീസും പ്രാദേശിക അധികൃതരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.