Recipe

ചേന ഇതുപോലെ തയ്യാറാക്കിനോക്കൂ…

ഇനി ചേന കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കിനോക്കൂ. അടിപൊളി സ്വാദിൽ ഒരു ഐറ്റം ഉണ്ടാക്കാം. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ചേന ഫ്രൈ.

ആവശ്യമായ ചേരുവകൾ

  • ചേന
  • മഞ്ഞള്‍ പൊടി – 1സ്പൂണ്‍
  • മുളക് പൊടി -2 സ്പൂണ്‍
  • മല്ലിപൊടി -1സ്പൂണ്‍
  • ചിക്കന്‍ മസാല
  • അരിപൊടി -1 കപ്പ്
  • വിനാഗിരി -3 സ്പൂണ്‍
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

ചേന നല്ലപോലെ തൊലി കളഞ്ഞു മുറിച്ച് എടുക്കുക. തൊലി കളയുമ്പോള്‍ കയ്യില്‍ ഗ്ലൗസ് ഇടാന്‍ മറക്കണ്ട. കാരണം ചേന ആയതിനാല്‍ കൈ ചൊറിയാന്‍ ചാന്‍സ് കൂടുതലാണ്. ഇനി നീളത്തില്‍ ചെറുതായി അരിഞ്ഞെടുക്കുക. ആവിശ്യമായ മസാല ചേനയില്‍ പുരട്ടാം. അതിനായി ഒരു സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേര്‍ക്കാം. അതിന്റെ കൂടെത്തന്നെ രണ്ടര സ്പൂണ്‍ മുളക് പൊടി, അര സ്പൂണ്‍ മഞ്ഞള്‍ പൊടി, മല്ലിപൊടി, അര സ്പൂണ്‍ ചിക്കന്‍ മസാല പൊടി, ഉപ്പ് ഇനി വിനാഗിരി ഒഴിച് നല്ലപോലെ മസാല മിക്‌സ് ചെയ്യുക. ഇനി മസാല നല്ല പേസ്റ്റ് രൂപത്തില്‍ കിട്ടാന്‍ വേണ്ടി അവിശ്യത്തിന് വെള്ളം ഒഴിച് കൊടുക്കുക. ഈ മിക്‌സിലോട്ട് നേരത്തെ അരിഞ്ഞ ചേന ചേര്‍ത്ത് കൊടുത്ത് എല്ലാ ഭാഗത്തും മസാല പിടിപ്പിച്ചെടുക്കുക.

കുറച്ച് സമയം ഈ ചേന മസാല പിടിക്കാന്‍ വേണ്ടി മാറ്റി വെക്കുക. ഇതിലേക് ഒരു കപ്പ് അരിപൊടി ചേര്‍ത്ത് കൊടുക്കാം. ഇങ്ങനെ അരിപൊടി ചേര്‍ക്കുന്നത് ചേന പൊരിച്ചെടുക്കുന്ന സമയത്ത് നല്ല ക്രിസ്പി കിട്ടാന്‍ വേണ്ടിയാണ്. ഇനി ഒരു പാന്‍ അടുപ്പത്തുവെച്ച് എണ്ണ ഒഴിച്ചു നല്ല പോലെ ചൂടാക്കിയെടുക്കാം. അതിലേക്ക് ചേന ഇട്ട് കൊടുത്ത് ഫ്രൈ ചെയ്‌തെടുക്കാം. ഇനി അവസാനമായി കുറച്ച് കറിവേപ്പില ആ എണ്ണയിലോട്ട് ഇട്ട് മൊരിയിച്ചെടുത്തതിന് ശേഷം ഈ ചേനയുടെ മുകളിലായി ഇട്ട് കൊടുക്കുക.