Food

ഒരു വെറൈറ്റി പായസം റെസിപ്പി നോക്കിയാലോ?

നിങ്ങള്‍ ഒരു പായസ പ്രേമിയാണോ? എങ്കില്‍ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പായസം റെസിപ്പി നോക്കാം. രുചികരമായ ഗോതമ്പ് പൊടി പായസം റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • ഗോതമ്പുപൊടി -ഒരു കപ്പ്
  • നെയ്യ് -ഒരു ടീസ്പൂണ്‍
  • വെള്ളം
  • തേങ്ങാക്കൊത്ത് -1/4 കപ്പ്
  • പാല്‍ -1കപ്പ്
  • വെള്ളം -നാല് കപ്പ്
  • ശര്‍ക്കരപ്പാനി -ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യംഗോതമ്പു മാവ് തയ്യാറാക്കാം. ഗോതമ്പ് പൊടിയിലേക്ക് നെയ്യ് ചേര്‍ത്ത് മിക്‌സ് ചെയ്തതിനു ശേഷം വെള്ളം ഒഴിച്ച് നന്നായി കുഴയ്ക്കുക. ചപ്പാത്തി പരുവത്തില്‍ ആകുമ്പോള്‍ ചെറിയ ബോളുകള്‍ ആക്കി ചപ്പാത്തി പരത്തിയെടുക്കാം. പരത്തിയെടുത്ത ചപ്പാത്തി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം. അടുത്തതായി ഒരു പാനിലേക്ക് അല്‍പം നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് തേങ്ങാക്കൊത്ത് ചേര്‍ത്ത് നന്നായി വറുക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ ഗോതമ്പ് പൊടി ചേര്‍ത്ത് മിക്‌സ് ചെയ്ത ശേഷം തേങ്ങാപ്പാല്‍ ഒഴിക്കാം.

തേങ്ങാപ്പാലില്‍ ഗോതമ്പ് പൊടി നന്നായി വെന്തു വരുമ്പോള്‍ വെള്ളമൊഴിക്കാം. ഇത് നല്ലതുപോലെ തിളയ്ക്കുമ്പോള്‍ കട്ട് ചെയ്തു വച്ചിരിക്കുന്ന കഷണങ്ങള്‍ ചേര്‍ക്കാം. അടുത്തതായി ശര്‍ക്കര നീര് ഒഴിച്ചു കൊടുക്കാം. ഇനി മൂന്നോ നാലോ മിനിറ്റ് വരെ നന്നായി തിളപ്പിക്കണം. ശേഷം ഫ്‌ലെയിം ഓഫ് ചെയ്യാം ചൂടാറിയതിനു ശേഷം വിളമ്പാം.