Food

സദ്യ സ്പെഷ്യൽ ഓലൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

വിഷുവല്ലേ, സദ്യ ഒരുക്കണ്ടേ, സദ്യയിലെ ഒരു ഐറ്റം ആണ് ഓലൻ. ഇത് എങ്ങനെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • കുമ്പളങ്ങ കഷണങ്ങളാക്കിയത്
  • വന്‍പയര്‍ (ചുമന്ന പയര്‍) – ഒരു പിടി
  • തേങ്ങാപ്പാല്‍
  • പച്ചമുളക്
  • എണ്ണ
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷണം. കുമ്പളങ്ങ ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ച് എടുക്കുക. ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍) തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും അത്യാവശ്യമാണ്. കുമ്പളങ്ങ കഷണങ്ങളും പച്ചമുളകും കൂടെ ആദ്യം വേവിക്കുക. വെന്തു വരുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് കൊടുക്കുക. ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാല്‍ ഓലന്‍ റെഡ ആയി. ചിലയിടങ്ങളില്‍ ഓലനില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാതെയും ഉണ്ടാക്കാറുണ്ട്. എങ്ങനെ ഉണ്ടാക്കിയാലും ഇതിന് രുചി അല്‍പം കൂടുതല്‍ ആണ്.