Box Office

വിമർശനങ്ങളെ കാറ്റിൽ പടർത്തി തല വീണ്ടും!! ഗുഡ് ബാഡ് അഗ്ലി 100 കോടി ക്ലബില്‍

ആദിക് രവിചന്ദറാണ് ഈ ആക്ഷൻ കോമഡി ചിത്രത്തിന്റെ സംവിധാനയകൻ.ചിത്രത്തില്‍ നായിക തൃഷയാണ്.

അജിത്ത് കുമാറിന്റെ കഴിഞ്ഞ ചിത്രം വിടാമുയർച്ചി ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. മാത്രമല്ല ആ ചിത്രവും അജിത്തും ട്രോളുകളിൽ നിറഞ്ഞിരുന്നു. എന്നാൽ വിമർശകരുടെയെല്ലാം വായടപ്പിച്ച് ​ഗംഭീര തിരിച്ചുവരവാണ് ​ഗുഡ് ബാഡ് അ​ഗ്ലി എന്ന പുതിയ ചിത്രത്തിലൂടെ അജിത്ത് നടത്തിയിരിക്കുന്നത്. ഇപ്പോഴിത ചിത്രം 100 കോടി ക്ലബിൽ കയറിയിരിക്കുകയാണ്. ആദിക് രവിചന്ദറാണ് ഈ ആക്ഷൻ കോമഡി ചിത്രത്തിന്റെ സംവിധാനയകൻ.ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

 

Latest News