നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്. ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ചത് ജനാധിപത്യത്തെ ഉറപ്പിച്ച് നിര്‍ത്തുന്ന വിധിയാണെന്ന് മന്ത്രി പറഞ്ഞു. മുന്‍കാല വിധികള്‍, ശിപാര്‍ശകള്‍ എന്നിവ സമഗ്രമായി പരിശോധിച്ചാണ് സുപ്രീം കോടതി വിധി. ഭരണഘടന അടിസ്ഥാന ശിലകള്‍ ഉറപ്പിച്ചുള്ളതാണിതെന്നും വിധി സ്വാഗതാര്‍ഹമെന്നും മന്ത്രി പറഞ്ഞു.
തമിഴ്‌നാട് ബില്ലുകള്‍ നിയമമാക്കി. കേരളത്തിലേതും സുപ്രീം കോടതി വിധിക്കനുസരിച്ച് ചെയ്യും. ഇനി വരാനിരിക്കുന്ന ബില്ലുകള്‍ എങ്ങനെ ആയിരിക്കുമെന്നത് പ്രധാനമാണ്. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് നില്‍ക്കേണ്ടത് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.