ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. സെന്റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കായിരുന്നു പ്രദക്ഷിണം ഉദ്ദേശിച്ചിരുന്നത്. കുരുത്തോല പ്രദക്ഷിണം ഒഴിവാക്കി വിശ്വാസികളോട് നേരിട്ട് പള്ളിയില്‍ എത്താന്‍ ആഹ്വാനം ചെയ്തു.
പൊലീസ് നടപടിയില്‍ ഡല്‍ഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷന്‍ അഗാതമായ വേദനയും നിരാശയും പ്രകടിപ്പിച്ചു. ഇന്ന് രാവിലെയാണ് പൊലീസ് ഇത്തരത്തില്‍ പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത്.
പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കൾ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാർട്ട് ദേവാലയം. ഇന്ന് വൈകിട്ടായിരുന്നു കുരിശിന്റെ വഴിയെന്ന പേരിൽ കുരുത്തോല പ്രദക്ഷിണം നടത്താൻ തീരുമാനിച്ചത്. അതിനുള്ള അനുമതിയാണ് നിഷേധിച്ചത്. പള്ളിക്കുള്ളിൽ പ്രദക്ഷിണം നടത്തുമെന്ന് പള്ളി അധികൃതർ അറിയിച്ചു. എല്ലാ വർഷവും പ്രദക്ഷിണം നടക്കാറുണ്ടെന്ന് പള്ളി വികാരി പറഞ്ഞു. ഏകദേശം രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുക്കാറുണ്ട്.