കൊല്ലം കൊട്ടാരക്കരയിൽ 2 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. സുഭാഷ് എന്നയാളെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് പിടികൂടിയത്. കൊലപാതകം, കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിലടക്കം പ്രതിയാണിയാള്‍. കാപ്പയും ഇയാള്‍ക്കുമേല്‍ മുൻപ് ചുമത്തിയിട്ടുണ്ട്. കൊലപാതക കേസ് ഉൾപ്പെടെ നിരവധി കഞ്ചാവ് കേസിൽ ജാമ്യത്തിൽ കഴിഞ്ഞു വരവേ ആണ് വീണ്ടും ഒഡീഷയില്‍ നിന്നും കഞ്ചാവുമായി വരുന്നതിനിടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കൊല്ലം റൂറൽ ഡാൻസാഫ് ടീമിന്റെ പിടിയിലാകുന്നത്.