ഡൽഹി സേക്രഡ് ഹാർട്ട് ചർച്ചിൽ കുർബാനയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് എം ടി രമേശ്. കുർബാനയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ ബിജെപിക്കോ ബിജെപി ഭരിക്കുന്ന സർക്കാരുകൾക്കോ റോളില്ലെന്ന് എം ടി രമേശ് പറഞ്ഞു. കഴിഞ്ഞതവണത്തെ ഈസ്റ്റർ പ്രധാനമന്ത്രിയുടെ വസതിയിൽ ആഘോഷിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിയില്ല.അത്തരം നടപടികൾക്ക് നേതൃത്വം കൊടുക്കുന്ന സർക്കാരല്ല നരേന്ദ്ര മോദിയുടേതെന്നും എം.ടി.രമേശ് പറഞ്ഞു.
ആർച്ച് ബിഷപ്പ് സ്ഥാനാരോഹണം കേരളത്തിലെ മുഴുവൻ സമൂഹത്തിനുമുള്ള അംഗീകാരം. കോഴിക്കോടിന്റെ സാമൂഹ്യജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് ആർച്ച് ബിഷപ്പ്. നിലമ്പൂർ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ബിജെപിക്ക് ഒരു ധൃതിയുമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലല്ലോ. പ്രാഥമികമായ ആലോചനകൾ നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടാൻ സുസജ്ജമാണെന്നും എം.ടി.രമേശ് കൂട്ടിച്ചേർത്തു.