World

യുക്രെയ്നില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം: 21 പേര്‍ കൊല്ലപ്പെട്ടു, 83 പേർക്ക് പരിക്ക്

യുക്രെയ്നില്‍ ‍വീണ്ടും റഷ്യയുടെ ആക്രമണം. സുമിയില്‍ റഷ്യ നടത്തിയ മിസൈലാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 7 കുട്ടികൾ അടക്കം 83 പേർക്ക് പരിക്ക്. ഓശാന ദിനത്തിൽ പള്ളിയിൽ പോകുന്നതിനിടെ ആണ് ആക്രമണം. തിരക്കേറിയ നഗരത്തിലുണ്ടായിരുന്ന ആക്രമണത്തെ യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമർ സെലെൻസ്കി അപലപിച്ചു.

ലോക നേതാക്കൾ റഷ്യക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു. ഈ വർഷം ഉക്രെയ്നിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിതെന്ന് വ്‌ലാദിമർ സെലെൻസ്കി പറഞ്ഞു. ന​ഗരമധ്യത്തിൽ രണ്ട് മിസൈലുകളാണ് പതിച്ചത്. ഓശാന ഞായർ ആഘോഷിക്കാൻ ആളുകൾ ഒത്തുകൂടിയിരിക്കെ രാവിലെ 10:15 നാണ് മിസൈൽ ആക്രമണം ഉണ്ടായത്. വെടിനിർത്തൽ ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് റഷ്യൻ ആക്രമണം.