Kerala

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു | Accident

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തലകീഴായി മറിഞ്ഞു.

കാറിലുണ്ടായിരുന്ന രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ കാർ ഭാ​ഗികമായി തക‍ർന്നു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കോവളത്ത് നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന കാർ അപകടത്തിൽ പെട്ടത്.

മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് വേ​ഗത കുറച്ചതോടെ വാഹനത്തിലിടിക്കാതിരിക്കാൻ കാർ വെട്ടിക്കുകയായിരുന്നു.