Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മലനിരകളിലെ രാജകുമാരി; ഗംഗോത്രിയുടെ പ്രവേശന കവാടം; മുസ്സൂറി | The princess of the hills; Mussoorie is the gateway to Gangotri

നാഗപഞ്ചമിയോട്‌ അനുബന്ധിച്ച്‌ ധാരാളം വിശ്വാസികള്‍ നാഗ്‌ ദേവതാ ക്ഷേത്രം സന്ദര്‍ശിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 13, 2025, 08:01 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഉത്തരാഖണ്ഡിലെ ഡെറാഡൂണ് ജില്ലയിലാണ് മുസ്സൂറി സ്ഥിതി ചെയ്യുന്നത്. മലനിരകളുടെ രാജകുമാരി എന്ന്‌ അറിയപ്പെടുന്ന മുസ്സൂറി സമുദ്രനിരപ്പില്‍ നിന്ന്‌ 1880 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹിമാലത്തിന്റെ അടിവാരത്ത്‌ സ്ഥിതി ചെയ്യുന്ന മുസ്സൂറിയില്‍ നിന്നാല്‍ ശിവാലിക്‌ മലനിരകള്‍, ഡൂണ്‍ താഴ്‌വര എന്നിവയുടെ വശ്യമനോഹാരിതയെല്ലാം ആസ്വദിക്കാനാകും. യമുനോത്രി, ഗംഗോത്രി എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പ്രവേശന കവാടം എന്നും മുസ്സൂറി അറിയപ്പെടുന്നു. ഒരുകാലത്ത്‌ ഈ പ്രദേശത്ത്‌ വളരെയധികം കണ്ടിരുന്ന മന്‍സൂര്‍ എന്ന കുറ്റിച്ചെടിയുടെ പേരില്‍ നിന്നാണ്‌ മുസ്സൂറി എന്ന പേര്‌ രൂപപ്പെട്ടത്‌. ഇവിടുത്തെ സാധാരണക്കാര്‍ക്ക്‌ മുസ്സൂറി ഇപ്പോഴും മന്‍സൂരി തന്നെ.

പുരാതന ക്ഷേത്രങ്ങള്‍, മലനിരകള്‍, വെള്ളച്ചാട്ടങ്ങള്‍, താഴ്‌വരകള്‍, വന്യജീവി സങ്കേതങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക്‌ ഇവിടം പ്രശസ്‌തമാണ്‌. ജ്വാലാദേവി ക്ഷേത്രം, നാഗ്‌ ദേവതാ ക്ഷേത്രം, ഭദ്രാജ്‌ ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയില്‍ പെടുന്നു.ദുര്‍ഗ്ഗാദേവിയാണ്‌ ജ്വാലാദേവി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. സമുദ്രനിരപ്പില്‍ നിന്ന്‌ 2100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഹിന്ദുക്കളുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്‌. ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാദേവിയുടെ ഒരു കല്‍പ്രതിമ സ്ഥാപിച്ചിട്ടുണ്ട്‌. നാഗദേവന്മാര്‍ക്ക്‌ സമര്‍പ്പിച്ചിരിക്കുന്ന നാഗ്‌ ദേവതാ ക്ഷേത്രം പ്രദേശത്തെ മറ്റൊരു പ്രമുഖ ആരാധനാലയമാണ്‌. നാഗപഞ്ചമിയോട്‌ അനുബന്ധിച്ച്‌ ധാരാളം വിശ്വാസികള്‍ നാഗ്‌ ദേവതാ ക്ഷേത്രം സന്ദര്‍ശിക്കുന്നു.

മനോഹരമായ കുന്നുകള്‍ മുസ്സൂറിയുടെ സവിശേഷതയാണ്‌. ഗണ്‍ ഹില്‍, ലാല്‍ ടിബ്ബ, നാഗ്‌ ടിബ്ബ എന്നിവ ഈ കുന്നുകളുടെ കൂട്ടത്തില്‍ പെടുന്നു. സമുദ്രനിരപ്പില്‍ നിന്ന്‌ 2122 മീറ്റര്‍ ഉയരത്തിലാണ്‌ ഗണ്‍ ഹില്‍ സ്ഥിതി ചെയ്യുന്നത്‌. ഉയരത്തില്‍ രണ്ടാം സ്ഥാനമുള്ള മുസ്സൂറിയിലെ ഈ കൊടുമുടിക്ക്‌ ചരിത്രപരമായ പ്രാധാന്യവുമുണ്ട്‌. സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ എല്ലാ ദിവസവും ഉച്ചയോടെ ഈ മലമുകളില്‍ നിന്ന്‌ വെടിയൊച്ച ഉയരുമായിരുന്നു. പ്രദേശവാസികളെ സമയം അറിയിക്കാനായിരുന്നു വെടി വച്ചിരുന്നത്‌. ഈ വെടിശബ്ദം കേട്ടാണ്‌ ഇവിടുത്തുകാര്‍ വാച്ചുകളിലും ഘടികാരങ്ങളിലും സമയം ക്രമീകരിച്ചിരുന്നതത്രേ. ഇപ്പോള്‍ മുസ്സൂറിയിലെ ജലസംഭരണിയാണ്‌ ഈ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്നത്‌. സഞ്ചാരികള്‍ക്ക്‌ റോപ്‌ കാറില്‍ മലമുകളില്‍ എത്താം. റോപ്‌ കാര്‍ യാത്ര സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്‌തമാണ്‌.

മുസ്സൂറിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്‌ ലാല്‍ ടിബ്ബ. ഇവിടെ ഒരു ഡിപ്പോ പ്രവര്‍ത്തിക്കുന്നതിനാല്‍ ലാല്‍ ടിബ്ബ ഡിപ്പോ ഹില്‍ എന്നും അറിയപ്പെടുന്നു. ഓള്‍ ഇന്ത്യാ റേഡിയോയുടെയും ദൂരദര്‍ശന്റെയും ടവറുകള്‍ ഈ മലമുകളിലുണ്ട്‌. ഇന്ത്യന്‍ മിലിട്ടറി സര്‍വ്വീസസ്‌ കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു. സഞ്ചാരികളുടെ സൗകര്യാര്‍ത്ഥം 1967ല്‍ ലാല്‍ ടിബ്ബയില്‍ ഒരു ജാപ്പനീസ്‌ ദൂരദര്‍ശിനി സ്ഥാപിച്ചു. ഈ ദൂരദര്‍ശിനിയിലൂടെ നോക്കിയാല്‍ സമീപ പ്രദേശങ്ങളായ ബണ്ഡേര്‍ പഞ്ച്‌, കേദാര്‍നാഥ്‌, ബദരീനാഥ്‌ എന്നിവ കാണാന്‍ കഴിയും. മുസ്സൂറിയിലെ മറ്റൊരു പ്രധാന മലനിരയാണ്‌ നാഗ്‌ ടിബ്ബ. ഇത്‌ സര്‍പ്പങ്ങളുടെ കൊടുമുടി എന്നും അറിയപ്പെടുന്നു. സാഹസ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്‌.

മസ്സൂറി മനോഹരങ്ങളായ നിരവധി വെള്ളച്ചാട്ടങ്ങളാല്‍ സമ്പന്നമാണ്‌. കെംപ്‌റ്റി, ഝരിപാനി, ഭട്ടാ, മോസ്സി എന്നീ വെള്ളച്ചാട്ടങ്ങളെ കുറിച്ച്‌ എടുത്തു പറയേണ്ടതാണ്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 4500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കെംപ്‌റ്റി വെള്ളച്ചാട്ടം മുസ്സൂറിയിലെ ഏറ്റവും പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌. ഈ പ്രദേശത്തിന്റെ മനോഹാരിതയില്‍ ആകൃഷ്ടനായ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥന്‍ ജോണ്‍ മേക്കിനാന്‍ ആണ്‌ ഇവിടം ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിച്ചത്‌. ഝര്‍പാനി വെള്ളച്ചാട്ടവും പ്രശസ്‌തമാണ്‌. ഝര്‍പാനി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക്‌ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും. മുസ്സൂറിയില്‍ നിന്ന്‌ ഏഴ്‌ കിലോമീറ്റര്‍ അകലെയാണ്‌ ഭട്ടാ വെള്ളച്ചാട്ടവും മോസ്സി വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്‌.

പ്രശസ്‌തങ്ങളായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മുസ്സൂറിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ അവര്‍ ഇവിടെ നിരവധി യൂറോപ്യന്‍ സ്‌കൂളുകള്‍ സ്ഥാപിക്കുകയുണ്ടായി. സെന്റ്‌ ജോര്‍ജ്ജ്‌സ്‌, ദ ഓക്‌ ഗ്രോവ്‌, വെയ്‌ന്‍ബെര്‍ഗ്‌ അലെന്‍ തുടങ്ങിയ രാജ്യത്തെ ഏറ്റവും പുരാതനവും മികച്ചതും ആയ ബോര്‍ഡിംഗ്‌ സ്‌കൂളുകളും മുസ്സൂറിയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സഞ്ചാരികള്‍ക്ക്‌ ട്രെക്കിംഗ്‌ പോലുള്ള സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരവും ഇവിടെയുണ്ട്‌. പ്രകൃതിയെ തൊട്ടുരുമി നടക്കുന്നതിന്‌ പറ്റിയ നിരവധി പാതകളും മുസ്സൂറി സഞ്ചാരികള്‍ക്കായി കാത്തുവച്ചിരിക്കുന്നു. വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ്‌ മാര്‍ഗ്ഗവും മുസ്സൂറിയില്‍ എത്താം. മുസ്സൂറിക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം 60 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡം ജോളി ഗ്രാന്റ്‌ എയര്‍പോര്‍ട്ടാണ്‌. ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷനും ഡെറാഡം തന്നെ.എല്ലായ്‌പ്പോഴും മുസ്സൂറിയില്‍ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. ഇതു തന്നെയാണ്‌ ഇവിടേക്ക്‌ സഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നതും.

STORY HIGHLIGHTS :  The princess of the hills; Mussoorie is the gateway to Gangotri

ReadAlso:

കാഴ്ചകളേറെയുള്ള ഹൊഗനക്കലിലെ വിശേഷങ്ങൾ 

മൂന്നാറും ഊട്ടിയും കണ്ടു മടുത്തോ? എന്നാൽ അടുത്ത യാത്ര അധികമാർക്കും അറിയാത്ത കല്യാണതണ്ടിലേക്ക് ആക്കിയാലോ?

സൂര്യൻ ഉദിക്കാത്ത നാട്ടിൽ പോയിട്ടുണ്ടോ ?

കേരളത്തിലെ ഗോവ എന്നറിയപ്പെടുന്ന വർക്കലയിലെ മനോഹരമായ ഒരു ദ്വീപാണ് പൊന്നുംതുരുത്ത് അഥവാ ഗോൾഡൻ ഐലൻഡ്.

ചരിത്രഭൂമിയിലെ വിസ്മയം ; ഹോയ്സല രാജവംശത്തിന്റെ ശേഷിപ്പ്, ക്ഷേത്ര ന​ഗരമായ ബേലൂരിലേക്ക് ഒരുയാത്ര

Tags: princess of the hillsമന്‍സൂരിശിവാലിക്‌ മലനിരകള്‍ഡൂണ്‍ താഴ്‌വരhill stationGangotriമുസ്സൂറിmussoorieanwehsanam.com

Latest News

ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ കൊല്ലം തീരത്ത്; അതീവ ജാഗ്രത

ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും; ആര്യാടൻ ഷൗക്കത്തിന് മുൻതൂക്കം, സിപിഎമ്മിൽ പ്രഖ്യാപനം നാളെ

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു; 11 ജില്ലകളിൽ റെഡ് അലർട്ട്

പുറങ്കടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.