രുചികരമായ ഓട്സ് പായസം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം…
വേണ്ട ചേരുവകൾ….
ഓട്സ് – അര കപ്പ്
ശർക്കര പാനി – മുക്കാൽ കപ്പ്
നെയ്യ് – ആവശ്യത്തിന്
തേങ്ങയുടെ ഒന്നാം പാൽ – ഒരു കപ്പ്
തേങ്ങയുടെ രണ്ടാം പാൽ – രണ്ട് കപ്പ്
അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
ഉണക്ക മുന്തിരി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ആദ്യം ഓട്സ് അല്പം നെയ്യിൽ ഒന്ന് വറുക്കാം.
നിറം മാറി വരുമ്പോൾ രണ്ടാം പാൽ ഒഴിച്ച് കൊടുക്കാം. വെന്തതിന് ശേഷം ശർക്കര പാനി ചേർക്കാം.
അവസാനം ഒന്നാം പാലും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.
അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ നെയ്യിൽ വറുത്തു ചേർക്കാം.
രുചികരമായ ഓട്സ് പായസം തയ്യാറായി…
English Summary: Oats payasam recipe