ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാറിൽ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന ‘പടക്കളം’ എന്ന ചിത്രത്തിലെ പുത്തൻ ഗാനമെത്തി. സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ രാജേഷ് മുരുകേശൻ സംഗീതം നൽകിയ ഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ബേബി ജീൻ, രാജേഷ് മുരുകേശൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മെയ് 2ന് തിയറ്ററുകളിൽ എത്തും.
ക്യാമ്പസ് പശ്ചാത്തലത്തിലൂടെ ഫാൻ്റെസി ഹ്യൂമർ ത്രില്ലറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർക്കു പുറമേ സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം), സാഫ് (വാഴ ഫെയിം), അരുൺ അജി കുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം), യൂട്യൂബറായ ഒരുൺ പ്രദീപ്, നിരഞ്ജനാ അനൂപ്, പുജാമോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തുന്നു.
ഛായാഗ്രഹണം- അനു മൂത്തേടത്, സംഗീതം – രാജേഷ് മുരുഗേശൻ, എഡിറ്റർ- നിധിൻ രാജ് ആരോൾ, കലാസംവിധാനം- മകേഷ് മോഹനൻ, എക്സികുട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു, രചന- നിതിൻ സി ബാബു, മനു സ്വരാജ്.
STORY HIGHLIGHT: movie padakkalam song out