പോഷകത്തിൻ്റെ കാര്യത്തിൽ കേമനാണ് പേരയ്ക്ക. ഒരു പേരയ്ക്ക ഉണ്ടെങ്കിൽ തന്നെ ഏവർക്കും ഇഷ്ടപ്പെടുന്ന രുചിയിൽ സ്മൂത്തി തയ്യാറാക്കാം. കുട്ടികൾക്ക് തയ്യാറാക്കി നൽകാം.
ചേരുവകൾ
- പേരയ്ക്ക- 1
- പഞ്ചസാര / തേൻ- ആവശ്യത്തിന്
- കശുവണ്ടി- 4
- പാൽ- 5 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
പേരയ്ക്കയുടെ പൾപ്പ് പ്രത്യകം എടുക്കാം. അതിലേയ്ക്ക് മധുരത്തിനനുസരിച്ച് പഞ്ചസാരയും, അഞ്ച് ടേബിൾസ്പൂൺ പാലും, 4 കശുവണ്ടിയും ചേർത്ത് അരച്ചെടുക്കാം. ഇത് രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കാം. നന്നായി തണുത്തതിനു ശേഷം ഗ്ലാസിലേയ്ക്ക് ഒഴിക്കാം. മുകളിൽ പേരയ്ക്കയുടെ കഷ്ണങ്ങൾ ചേർക്കാം. ഇനി തണുപ്പ് മാറുന്നതിനു മുമ്പ് കുടിക്കാം.
STORY HIGHLIGHT: guava smoothie