ദില്ലി: ദില്ലിയിൽ മനുഷ്യക്കടത്ത് സംഘത്തെ പൊലീസ് പിടികൂടി. സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തെയാണ് പിടികൂടിയത്.
ഇവരിൽനിന്ന് നാലുദിവസം പ്രായമായ ഒരു കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. കുഞ്ഞുങ്ങനെ പലയിടങ്ങളിൽ നിന്ന് തട്ടിയെടുത്ത ശേഷം ദില്ലിയിൽ എത്തിച്ച് വിൽക്കാനുള്ള ശ്രമത്തിനിടയാണ് സംഘാംഗങ്ങൾ പിടിയിലായത്.