ഏറെ ഗുണങ്ങളുള്ള ഒരു വിഭവമാണ് സ്പാനിഷ് ഓംലെറ്റ്. എന്നും കഴിക്കുന്ന ഒരു സ്റ്റൈലിൽ നിന്നും വ്യത്യസ്തമായി കഴിക്കാം ഈ വിഭവം. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം സ്പാനിഷ് ഓംലെറ്റ്.
ചേരുവകൾ
- എണ്ണ
- സവാള
- ഉരുളക്കിഴങ്ങ്
- വെളുത്തുള്ളി
- മുട്ട
- കുരുമുളക്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ഇതിലേയ്ക്ക് ഒലിവ് എണ്ണ ഒഴിച്ചു ചൂടാക്കാം. എണ്ണ ചൂടായാൽ സവാള കട്ടി കുറച്ച് അരിഞ്ഞു ചേർക്കാം. അതിൻ്റെ നിറം മാറി വരുമ്പോൾ അരിഞ്ഞെടുത്ത ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ ചേർത്തു വഴറ്റാം. ഇതേ സമയം ചെറിയ ബൗളിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ചുടയ്ക്കാം. ഇതിലേക്ക് ആവശ്യത്തിന് കുരുമുളകു പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇനി വഴറ്റിയ പച്ചക്കറികൾക്കു മുകളിലായി മട്ട അടിച്ചെടുത്തും ഒഴിക്കാം. ഇരുവശങ്ങളും വേവിച്ച് കഴിക്കാം.
STORY HIGHLIGHT: spanish omlette