Recipe

ബിസ്ക്കറ്റ് ഉണ്ടെങ്കിൽ ഒന്നുണ്ടാക്കി നോക്കൂ ഈ കിടിലൻ ഷേക്ക്‌ – biscuit shake

ബിസ്ക്കറ്റ് ഇഷ്ടപ്പെടാത്ത കുട്ടികൾ ഉണ്ടാവില്ല. ഈ അവധിക്കാലത്ത് കുട്ടികൾക്ക് തയ്യാറാക്കി നൽകാം. ബിസ്ക്കറ്റ് ഉണ്ടെങ്കിൽ നിമിഷനേരം കൊണ്ട് തയ്യാറാക്കാം ഈ കിടിലൻ ഷേക്ക്‌.

ചേരുവകൾ

  • ബിസ്കറ്റ്-1 പാക്കറ്റ്
  • തണുത്ത പാൽ -3 കപ്പ്
  • വാനില എസൻസ്-1ടീസ്പൂൺ
  • കൊക്കോ പൗഡർ-1 ടേബിൾ സ്പൂൺ
  • പഴം-1
  • പഞ്ചസാര-1/4 കപ്പ്

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിലേക്കു എല്ലാ ചേരുവകളും ഇട്ടു കുറച്ചു പാൽ ഒഴിച്ചു അടിച്ചെടുക്കുക. ഇതിലേക്കു ബാക്കി പാലും കൂടി ഒഴിച്ചു അടിച്ചു എടുക്കുക.

STORY HIGHLIGHT:  biscuit shake