Recipe

രുചികരമായ പുഡ്​ഡിങ് തയ്യാറാക്കാം – egg pudding

രുചികരമായ പുഡ്​ഡിങ് വളരെ എളുപ്പത്തിൽ തയ്യാറാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും ഈ മധുരം. തയ്യാറാക്കാം നിമിഷനേരം കൊണ്ട് രുചികരമായ പുഡ്​ഡിങ്.

ചേരുവകൾ

  • മുട്ട – 5 എണ്ണം
  • പഞ്ചസാര – 1 കപ്പ്
  • കട്ടി തേങ്ങാപ്പാൽ – അര ലീറ്റർ,
  • മിൽക്ക്മെയ്ഡ് – കാൽ ടിൻ
  • നെയ്യ് – 2 സ്പൂൺ
  • കശുവണ്ടി, കിസ്മിസ് – 25 ഗ്രാം വീതം
  • ഏലക്ക പൊടി – 1 ചെറിയ സ്പൂൺ
  • വാനില എസ്സെൻസ്

തയ്യാറാക്കുന്ന വിധം

മുട്ടയും പഞ്ചസാരയും കൂടി ഒരു ബൗളിൽ ഇട്ട് നന്നായി അടിച്ചു പതപ്പിക്കുക. ശേഷം ഇതിലേക്ക് ചേർത്തു വീണ്ടും അടിച്ചു യോജിപ്പിക്കുക. ഏലക്ക പൊടിയോ, വാനില എസ്സൻസോ ചേർക്കുക. ഒരു പ്ലേറ്റിൽ നെയ്യ് പുരട്ടി നെയ്യിൽ വറുത്ത കശുവണ്ടിയും കിസ്മിസും വിതറിയ ശേഷം മുട്ട മിശ്രിതം ഒഴിച്ച് അലുമിനിയം ഫോയിൽകൊണ്ട് പാത്രം മൂടി ആവി വരുന്ന അപ്പച്ചെമ്പിൽ വച്ച് 15 – 20 മിനിറ്റ് വേവിക്കുക. ചൂടാറിയ ശേഷം ഒരു പ്ലേറ്റിലേക്ക് കമിഴ്ത്തുക.

STORY HIGHLIGHT: egg pudding