തൃശ്ശൂർ: അതിരപ്പിള്ളി അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അടിച്ചിൽതൊട്ടി ഊരിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ(20) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തിൽ നിന്നും സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് മടങ്ങി വരുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.