Kerala

കോഴിക്കോട് ജുവനൈൽ ഹോമിൽ പതിനേഴുകാരൻ മരിച്ച നിലയിൽ

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലായിരുന്ന 17കാരന്‍ മരിച്ച നിലയില്‍. ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ കണ്ണൂർ സ്വദേശിയായ കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ ഒറ്റയ്ക്കാണ് കുട്ടി താമസിച്ചിരുന്നത്. ഇന്നലെ വൈകീട്ടോടെയാണ് മുറിക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പതിനേഴുകാരന്‍ മൂന്ന് കേസുകളില്‍ പ്രതിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെള്ളിമാടുകുന്ന് പൊലീസ് അറിയിച്ചു.