Food

ഈ അച്ചാറില്ലാതെ എന്ത് സദ്യ

സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് മാങ്ങ അച്ചാർ. സ്വാദിഷ്ടമായ അച്ചാർ എങ്ങനെ തയാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • മാങ്ങ – 500 ഗ്രാം
  • ഉപ്പ് – ആവശ്യത്തിന്
  • മുളകുപൊടി – 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • കടുക് വറുത്തു പൊടിച്ചത് – 1/2 ടീസ്പൂൺ
  • ഉലുവ വറുത്തു പൊടിച്ചത് – 1/2 ടീസ്പൂൺ
  • നല്ലെണ്ണ – 3 ടേബിൾസ്പൂൺ
  • കായം – 2 ചെറിയ കഷ്ണം

തയാറാക്കുന്ന വിധം

മാങ്ങ ചെറിയ കഷ്ണങ്ങളായി നുറുക്കിയതിനു ശേഷം ഉപ്പ് ചേർത്ത് ഇളക്കി രണ്ട് മണിക്കൂർ മാറ്റി വയ്ക്കുക.ഒരു ഫ്രൈയിങ് പാനിൽ 3 ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇതിലേക്കു കായം ഇട്ട് വറുത്തെടുക്കുക. ഇത് ഉടൻ തന്നെ അര കപ്പ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഇട്ട് നന്നായി അലിയിച്ചെടുക്കുക.

ശേഷം നേരത്തെ ഉപ്പ് പുരട്ടി വച്ച മാങ്ങയിലേക്കു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉലുവ വറുത്തു പൊടിച്ചതും കടുക് വറുത്തു പൊടിച്ചതും കായം അലിയിച്ചതും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്കു കായം വറുത്തെടുത്ത നല്ലെണ്ണ കൂടി ചേർത്ത് യോജിപ്പിക്കുക. സ്വാദിഷ്ടമായ സദ്യ അച്ചാർ റെഡി.