നല്ല അടിപൊളി താറാവ് റോസ്റ്റ്, നല്ല കോഴിക്കറി, മട്ടൻ റോസ്റ്റ് ഇതൊക്കെ കഴിക്കാൻ തോന്നിയാൽ ആലപ്പുഴയിലേക്ക് വീട്ടോളൂ… നമ്മുടെ പഴയ സിനിമ നടൻ ശങ്കരാടി ചേട്ടൻ നടത്തിക്കൊണ്ടിരുന്ന ബ്രദേഴ്സ് ഹോട്ടലിലേക്ക്. നാട്ടുകാർക്കും സെലിബ്രിറ്റികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഹോട്ടൽ ആണിത്.
20 വർഷത്തിൽ കൂടുതൽ ആയി ഇവിടെ താറാവ് റോസ്റ്റ് ഉണ്ടാക്കാൻ തുടങ്ങിയിട്ട്. ഇതിന് പിന്നിൽ ഒരു കഥയുണ്ട്. കുട്ടനാട്ടിൽ ഒരു ക്ഷീണിപ്പിക്കുന്ന സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് ബ്രദേഴ്‌സിലേക്ക് മടങ്ങുമ്പോൾ ക്യാമറാമാൻ സുകുമാർ വഴിയിൽ ചില താറാവുകളെ കണ്ടു. അയാൾ ഒരെണ്ണം വാങ്ങി റസ്റ്റോറന്റിൽ കൊണ്ടുവന്നു. താറാവുമായി സുകുമാറിനെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അതിനുമുമ്പ് ഞങ്ങൾ ഒരിക്കലും താറാവ് വിഭവങ്ങൾ തയ്യാറാക്കിയിരുന്നില്ല. എന്നിരുന്നാലും, സുകുമാറിന്റെ നിർബന്ധപ്രകാരം, ഞങ്ങൾ ഒടുവിൽ താറാവിനെ കഷണങ്ങളാക്കി, മസാല പുരട്ടി, പ്രഷർ കുക്കറിൽ തിളപ്പിച്ചു. ഇറച്ചി അത്ര മൃദുവല്ലായിരുന്നെങ്കിലും എല്ലാവർക്കും രുചി ഇഷ്ടപ്പെട്ടു. അതിനുശേഷം, ബ്രദേഴ്‌സിലെ മെനുവിൽ താറാവ് ഒരു സ്ഥിരം ഭക്ഷണമായി മാറി. വാമൊഴിയായി, താറാവ് റോസ്റ്റിന്റെ പ്രത്യേക ബ്രാൻഡഡ് ഇനമായി മാറി….
താറാവ് റോസ്റ്റ് കൂടാതെ മട്ടൻ കറി, മട്ടൻ ചാപ്‌സ്, കോഴിക്കറി, അപ്പം, പുട്ട്, ബീഫ് റോസ്റ്റ്, മീൻ കറി, മുട്ട കറി അങ്ങനെ അങ്ങനെ നീളുന്നു ലിസ്റ്റുകൾ. ഇതൊന്നും കൂടാതെ ഉച്ചയ്ക്ക് നല്ല ഊണും കിട്ടും.
താറാവ് റോസ്റ്റിന് നല്ല ചോക്കലേറ്റ് ബ്രൗൺ കളർ ആണ്. ഈ താറാവ് റോസ്റ്റ് നല്ല ചൂട് പൊറോട്ടയും കൂട്ടി കഴിച്ച് നോക്കണം. ഉഗ്രൻ സ്വാദാണ്. ഇതിൻ്റെ ഗ്രേവി എടുത്ത് ഈ പൊറാട്ടയിൽ വയ്ക്കണം. എന്നിട്ട് കഴിച്ച് നോക്കൂ… നന്നായി വെന്ത കഷ്ണങ്ങൾ ആണ്. അതുകൊണ്ട് തന്നെ കഴിക്കുമ്പോൾ വായിൽ അലിഞ്ഞു പൊയ്‌കോളും…
നല്ല അന്തരീക്ഷത്തിൽ ഇരുന്ന് ഭക്ഷണം ആസ്വദിക്കാം. ചരിത്രപരമായ ഒരു അന്തരീക്ഷവും ട്രെൻഡി സ്പർശവും സംയോജിപ്പിക്കുന്ന ആകർഷകമായ അന്തരീക്ഷമാണ് ഹോട്ടൽ ബ്രദേഴ്‌സ് പ്രദാനം ചെയ്യുന്നത്, വിനോദസഞ്ചാരികളും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും ഉൾപ്പെടെ വിവിധ ഉപഭോക്താക്കൾക്ക് ഇത് അനുയോജ്യമാണ്.
ഇനങ്ങളുടെ വില
1. താറാവ് റോസ്റ്റ്: 280 രൂപ
2. മട്ടൺ ചാപ്സ്: 280 രൂപ
3. ബീഫ് റോസ്റ്റ്: 190 രൂപ
4. പൊറോട്ട: 15 രൂപ
5. അപ്പം: 12 രൂപ
6. പുട്ട്: 40 രൂപ
7. കാപ്പി: 20 രൂപ
വിലാസം: ജനറൽ ആശുപത്രി റോഡ്, ജംഗ്ഷൻ, ആലപ്പുഴ, കേരളം 688001, ഇന്ത്യ
ഫോൺ നമ്പർ: 0477 223 8844