പാലക്കാട് ബെവ്കോ ഔട്ട്‌ലെറ്റില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്യൂ നിർത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ വരിയിൽ നിർത്തിയത് അച്ഛനെന്ന് പൊലീസ്. മാട്ടായ സ്വദേശിയാണ് കുട്ടിയുമായി ബെവ്കോയിൽ എത്തിയത്.
തുടർന്ന് പിതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പെൺകുട്ടിയെ പട്ടാമ്പി തൃത്താല കരിമ്പിനക്കടവ് ബിവറേജ് ഔട്ട്‌ലറ്റിന്റെ പ്രീമിയം കൗണ്ടറിൽ പെൺകുട്ടിയെ ക്യൂ നിർത്തിയത്. ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് പിതാവിനോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫോണിൽ വിളിച്ചാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്.
താൻ ഏറെ നാൾ വിദേശത്തായിരുന്നുവെന്നും വിഷു പ്രമാണിച്ചാണ് വീട്ടിലെത്തിയതെന്നും ഇയാൾ പറയുന്നു. താൻ എവിടെ പോയാലും കുട്ടി ഒപ്പമുണ്ടാകും. ഇന്നലെ പുറത്തേക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങയിപ്പോൾ കുട്ടി കൂടെ വന്നത്. ഇതിനിടെയാണ് ബിവറേജിൽ കയറിയത്. കുട്ടി ഒറ്റക്കാകുമെന്ന് കരുതിയാണ് കൂടെ കൂട്ടിയതെന്നാണ് ഇയാൾ പൊലീസിനോട് വിശദീകരിച്ചത്.